News India

കൊറോണ ഭീതിയില്‍ ആടിയുലഞ്ഞ് ലോക സമ്പദ് വ്യവസ്ഥ

കൊച്ചി/ മുംബൈ: കൊറോണ ഭീതിയില്‍ ആടിയുലഞ്ഞ് ലോക സമ്പദ് വ്യവസ്ഥ. അമേരിക്കന്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് പൂജ്യത്തിനടുത്താക്കി. എല്ലാ ഓഹരി വിപണികളിലും വലിയ ഇടിവാണ്. കൊറോണ ബാധയില്‍ രാജ്യത്ത് ആഘാതം താരതമ്യേന കുറവായതിനാല്‍ വലിയ നടപടികളില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകള്‍ക്ക് ദീര്‍ഘകാല വായ്പ ലഭിക്കാന്‍ റിസര്‍വ് ബാങ്ക് അവസരമൊരുക്കുന്നതോടെ ഭവന, വാഹനവായ്പാ പലിശനിരക്ക് കുറഞ്ഞേക്കും.