News India

കൊറോണ വൈറസ്: വുഹാനില്‍ നിന്നുളള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ പടര്‍ന്ന വുഹാനില്‍ നിന്നുളള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് ഡല്‍ഹിയിലെത്തും. സംഘത്തില്‍ 40 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇവരെ മനേസറിലേയ്ക്ക് മാറ്റി പാര്‍പ്പിക്കും. കോറോണ വൈറസ് ബാധ ലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് ആദ്യ സംഘത്തില്‍ ഉള്ളത്.