News India

ജമ്മു കശ്മിരിലും മുംബൈയിലുമായി രണ്ട് മരണം

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ കൊറൊണ ബാധിച്ച് ഒരാള്‍ മരിച്ചു. ശ്രീനഗറില്‍ 65-കാരനാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ മരണം 13 ആയി. 649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍ ഒരാള്‍ക്കും ഗോവയില്‍ മൂന്ന് പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ ചേരിപ്രദേശത്ത് നാല് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.