News India

കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ചിലര്‍ നിയന്ത്രണങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രത്യേക സാമ്പത്തിക പാക്കേജ് ഇന്ന് ലോക്‌സഭയില്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.