News India

ബോയിംഗ് വിമാനകരാറിലും അഴിമതി നടന്നെന്ന് ആരോപണം

ന്യൂഡല്‍ഹി: ബോയിംഗ് വിമാനകരാറിലും കോഴ ഇടപാട് നടന്നതായി റിപ്പോര്‍ട്ട്. വിമാനത്തിനായി ടൈറ്റാനിയം ഖനനം ചെയ്യാനുള്ള കരാറുകള്‍ ഉറപ്പിക്കാന്‍ ഇന്ത്യയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 18.5 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കോഴ ഇടപാട് നടന്നുവെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് പുറത്തുവിട്ടത്.