News India

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; അസാധാരണ സാഹചര്യത്തിൽ സുപ്രീംകോടതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരായി ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് സുപ്രീം കോടതിയിൽ അടിയന്തര സിറ്റിങ്. തനിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ സിറ്റിങ് ചേർന്നത്. സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റിങ്. അതേസമയം, ജുഡീഷ്യറി കടുത്ത ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച രഞ്ജൻ ഗൊഗോയി അതിന് മറുപടി പറഞ്ഞ് തരംതാഴാനില്ലെന്നും വ്യക്തമാക്കി. ലൈംഗിക ആരോപണത്തെ തുടർന്ന് അടിയന്തരമായി വിളിച്ച് ചേർത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.