News India

ഇന്‍ഡോറില്‍ അഞ്ച് പേര്‍ക്കും ഗുജറാത്തിലും തെലങ്കാനയിലും മൂന്ന് പേര്‍ക്കു വീതവും കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യം സമ്പൂര്‍ണമായി അടഞ്ഞു. കിടക്കുന്നു. ഇന്‍ഡോറില്‍ 5 പേര്‍ക്കും തെലങ്കാനയിലും ഗുജറാത്തിലും മൂന്നുപേര്‍ക്ക് വീതവും മിസോറാമില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് 277 ഇന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിച്ചു. സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ ജീവനക്കാരെ പിരിച്ച് വിടുകയോ, ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.