News India

കോവിഡ് 19: തകര്‍ന്നടിഞ്ഞ് ചെന്നൈയിലെ ചായക്കടകളിലെയും ഹോട്ടലുകളിലെയും കച്ചവടം

ചെന്നൈ: കൊറോണ പടരാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ ശക്തമായതോടെ തകര്‍ന്നടിഞ്ഞ് ചെന്നൈയിലെ ചായക്കടകളിലെയും ഹോട്ടലുകളിലെയും കച്ചവടം. പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയതും ആളുകള്‍ തെരുവിലേക്കിറങ്ങുന്നത് കുറഞ്ഞതും കച്ചവടത്തെ ബാധിച്ചു. കടകളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൊറോണ ഭയന്ന് കൂട്ടത്തോടെ നാടുകളിലേയ്ക്ക് കയറിത്തുടങ്ങി.