News India

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. തമിഴ്‌നാട്ടില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 54 കാരന്‍ മരിച്ചത് മധുരയിലെ രാജാജി ആശുപത്രിയില്‍ വെച്ച്. രാജ്യത്ത് 528 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഷൂട്ട് അറ്റ് സൈറ്റ് നടപ്പിലാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.