News India

കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ്-19 ബാധിതരുടെ എണ്ണം കൂടുന്നു

ചെന്നൈ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകത്തില്‍ മടങ്ങിയെത്തുന്നവരില്‍ കോവിഡ്-19 സ്ഥിരീകരിക്കുന്നത് തുടരുന്നു. 143 പേര്‍ക്ക് ഇന്ന് കര്‍ണാടകത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ചെന്നൈയുടെ വടക്കന്‍ മേഖലകളിലായിരുന്നു ഇതുവരെ വൈറസിന്റെ അതിതീവ്ര വ്യാപനം. എന്നാല്‍ ഇപ്പോള്‍ എല്ലാ മേഖലകളിലേക്കും രോഗം പടര്‍ന്നു.