News India

അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ ലഭ്യമാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സിന്‍ ലഭ്യമാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വാക്‌സിന്‍ വിതരണത്തിന് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കി വരുന്നതായും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിന്റെ പ്രവര്‍ത്തനത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.