കർണാടകയിൽ കോവിഡ് കേസുകളും മരണ നിരക്കും കൂടുന്നു
ബെംഗളൂരു: കർണാടകയിൽ കോവിഡ് പോസിറ്റീവ് കേസുകളും മരണ നിരക്കും കൂടുന്നു. ബുധനാഴ്ച സംസ്ഥാനത്തു 4225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. വൈറസ് ബാധിച്ചു സംസ്ഥാനത് 26 പേർ കൂടി മരിച്ചതോടെ ആകെ മരണ നിരക്ക് 12,567 ആയി. 266 പേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.