News India

കോവിഡ് പ്രതിസന്ധി: സമ്പദ് ഘടനയ്ക്ക് ഉത്തേജനം നല്‍കാന്‍ പുതിയ സാമ്പത്തിക പാക്കേജ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കാന്‍ പുതിയ സാമ്പത്തിക പാക്കേജ് ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. എന്നാല്‍ എപ്പോഴാകും പ്രഖ്യാപനമെന്ന് പറയാന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ സമീപിച്ചാല്‍ ജി.എസ്.ടി നഷ്ടപരിഹാരം നികത്തുന്നതിന് വേണ്ടി വായ്പ എടുക്കാന്‍ സൗകര്യം ഒരുക്കും. അതേസമയം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2020-ല്‍ 10 ശതമാനത്തിലധികം ഇടിയുമെന്ന് ഐ.എം.എഫ് പ്രവചിച്ചു.