News India

പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യമായി അഞ്ച് കിലോ ഗോതമ്പോ അരിയോ ലഭിക്കും. ഓരോ കുടുംബത്തിനും നിലവില്‍ ലഭിക്കുന്ന അഞ്ച് കിലോയ്ക്ക് പുറമെയാണ് ഇത്. ഭക്ഷ്യധാന്യങ്ങള്‍ രണ്ട് ഘട്ടമായി വാങ്ങാമെന്നും ധനമന്ത്രി അറിയിച്ചു.