രാജ്യത്ത് കോവിഡ് കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷം; അടുത്ത നാലാഴ്ച നിർണായകം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സാഹചര്യം കഴിഞ്ഞ വർഷത്തെക്കാൾ മോശമാവുകയാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ആർടിപിസിആർ പരിശോധന 70 ശതമാനത്തിന് മുകളിലേക്ക് ഉയർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടും കേരളവും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിൽ അത് പാലിക്കപ്പെട്ടില്ലെന്ന് വിമർശനം. 50 ജില്ലകളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കും.