വിമർശനങ്ങൾക്ക് പിന്നാലെ കോവിഡ് വാക്സിന്റെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു
ന്യൂഡൽഹി: വിമർശനങ്ങൾക്ക് പിന്നാലെ കോവിഡ് വാക്സിന്റെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. വില കുറയ്ക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും സർക്കാർ ആവശ്യപ്പെട്ടു. അതിനിടെ വാക്സിൻ വില ഏകീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കേരളാ ഹൈക്കോടതി നാളെ പരിഗണിക്കും.






