News India

കോവിഡ്‌ വാക്‌സിന്റെ നികുതി ഒഴിവാക്കണമെന്ന്‌ കേരളം

ന്യൂഡൽഹി: കോവിഡ്‌ വാക്‌സിന്റെ നികുതി ഒഴിവാക്കണമെന്ന്‌ കേരളം. നാളെ ചേരുന്ന ജി എസ്‌ ടി കൗണ്‍സിലില്‍ ആവശ്യമുന്നയിക്കും. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ സമാന നിലപാടാണെന്നാണ്‌ സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ജി എസ്‌ ടി നഷ്ടപരിഹാര കാലാവധി ഉയര്‍ത്തണമെന്ന ആവശ്യം കൗണ്‍സിലില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.