News India

രാജ്യത്തെ സംഭരണ കേന്ദ്രങ്ങളിലേയ്ക്ക് കോവിഡ് വാക്‌സിന്‍ എത്തിച്ച് തുടങ്ങി

ചെന്നൈ: കോവിഡ് വാക്‌സിന്‍ ശനിയാഴ്ച കുത്തിവെച്ച് തുടങ്ങുന്നതിന് മുന്നോടിയായി സംഭരണ കേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ച് തുടങ്ങി. രാജ്യത്തെ 13 കേന്ദ്രങ്ങളിലേയ്ക്ക് 56 ലക്ഷം ഡോസ് വാക്‌സിനാണ് ആദ്യഘട്ട വിതരണത്തിനായി എത്തിക്കുന്നത്. കോവിഷീല്‍ഡും കോവാക്‌സിനും സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.