രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കമായി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കമായി. വാക്സിനുകൾ ഇന്ന് മുതൽ സംസ്ഥാനങ്ങളിൽ എത്തിച്ച് തുടങ്ങും. പൂനൈ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ശീതീകരിച്ച ട്രക്കുകളിൽ ആദ്യ ലോഡ് പുറപ്പെട്ടു. ഇതിനിടെ 55 ലക്ഷം ടോസ് കോവാക്സിൻ വാങ്ങാൻ കേന്ദ്ര സർക്കാർ ഹൈദരാബാദിലെ ഭാരത് ബയോടെക്കിന് ഓർഡർ നൽകി.