News India

രാജ്യത്ത് വര്‍ഷാവസാനത്തോടെ കോവിഡ് വാക്‌സിന്‍ പൊതു വിപണിയില്‍ എത്തിയേക്കും

ന്യൂഡല്‍ഹി : രാജ്യത്ത് വര്‍ഷാവസാനത്തോടെ കോവിഡ് വാക്‌സിന്‍ പൊതു വിപണിയില്‍ എത്തിയേക്കും. ആവശ്യത്തില്‍ കൂടുതല്‍ സ്‌റ്റോക്കുണ്ടെങ്കിലും വ്യാജ വാക്‌സീന്‍ പ്രചരിക്കാന്‍ സാധ്യതയുളളതിനാല്‍ വേഗത്തില്‍ പൊതു വിപണിയില്‍ എത്തിക്കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. അതേസമയം കൂടുതല്‍ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനാല്‍ വിദേശ വിമാന യാത്രക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.