News India

സംസ്ഥാനങ്ങള്‍ക്കുളള കോവിഷീല്‍ഡ് വാക്‌സിന്റെ നിരക്ക് 300 രൂപയായി കുറച്ചു

സംസ്ഥാനങ്ങള്‍ക്കുളള കോവിഷീല്‍ഡ് വാക്‌സിന്റെ നിരക്ക് 300 രൂപയായി കുറച്ച് സീറം ഇന്‍സ്റ്റിറ്റിയൂട്ട്. 18വയസ് കഴിഞ്ഞവര്‍ക്കുളള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സാങ്കേതിക തകരാറിനെതുടര്‍ന്ന് കുത്തിവെപ്പ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനാകാതെ ഗുണഭോക്താക്കള്‍ വലഞ്ഞു. പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം കോണ്‍സെട്രേറ്റുകള്‍ വാങ്ങാന്‍ പിഎംഒ അനുമതി നല്‍കി. തീവ്രവ്യാപനമുളള 150 ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Mathrubhumi News is now available on WhatsApp. Click here to subscribe.