News India

രാഷ്ട്രീയ വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ

ന്യൂഡല്‍ഹി: കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ. സര്‍ക്കാരിന്റ പ്രതിച്ഛായ തകര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പി കൂട്ടുകെട്ടെന്ന് യോഗത്തില്‍ വിമര്‍ശനം. കോവിഡ് സാഹചര്യങ്ങള്‍ മെച്ചപ്പെടും വരെ താഴെത്തട്ടിലുള്ള സമ്മേളനങ്ങള്‍ റദ്ദാക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.