News India

ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ഐഷി പോലീസിനെ അറിയിച്ചു. താന്‍ നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ ഐഷി പ്രതിഷേധം അറിയിച്ചു. ഉമ്മന്‍ചാണ്ടി, രമേഷ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ജെ.എന്‍.യുവിലെത്തി.