News India

ഉംപുന്‍: ബംഗാളിന് 1000 കോടിയും ഒഡീഷയ്ക്ക് 500 കോടിയും കേന്ദ്രത്തിന്റെ അടിയന്തര സഹായം

ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കൊടുക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളിന് അടിയന്തര സഹായമായി ആയിരം കോടി രൂപയും ഒഡീഷയ്!ക്ക് 500 കോടി രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് നാശം വിതച്ച ബംഗാളിലെയും ഒഡീഷയിലെയും പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശ നിരീക്ഷണം നടത്തി.