News India

ഉംപുന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു; ശക്തായ മഴയും കടലേറ്റവും

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിശക്തമായ ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിന്റെ തീരംതൊട്ടു. ഉച്ചയ്ക്ക് രണ്ടരയോടെ തീരംതൊട്ട കൊടുങ്കാറ്റ് നാല് മണിക്കൂറോളം കരയില്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. 160-170 കിലോമീറ്റര്‍ നിലവില്‍ വേഗതയുള്ള കാറ്റ് 190 കി.മീ വേഗതയിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടായി. തിരമാല നാലഞ്ച് മീറ്റര്‍വരെ ഉയര്‍ന്നു. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളില്‍ 'ഉംപുന്റെ' ആഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമബംഗാളിലും ഒഡീഷയിലുമായി അഞ്ച് ലക്ഷത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.