News India

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഒഡീഷ തീരത്തെത്തും; അതീവ ജാഗ്രത

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് നിന്ന് 450 കിലോമീറ്റര്‍ അകലെ എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷക്ക് പുറമെ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയിലെ 14 ജില്ലകളില്‍ നിന്ന് എട്ട് ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഒഡീഷയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിനും അഞ്ചരക്കുമിടക്ക് ഒഡീഷ തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ നടപടികള്‍ തുടങ്ങി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് വന്‍നാശനഷ്ടം വിതക്കുമെന്ന് കരുതുന്നു. തീത്‌ലി ചുഴലിക്കാറ്റിനെക്കാള്‍ നാശംവിതക്കുമെന്നാണ് മുന്നറിയിപ്പ്.