News India

ഒഡീഷയില്‍ കനത്ത നാശം വിതച്ച് ഫോനി: ഏഴ് മരണം

ന്യൂഡല്‍ഹി: ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഒഡീഷയിലും ആന്ധ്രയിലും കെട്ടിടങ്ങള്‍ വ്യാപകമായി തകര്‍ന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ഇപ്പോള്‍ വടക്ക്-കിഴക്ക് ദിശയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസത്തിനായി 1000 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.