News India

തൂത്തുക്കുടിയില്‍ ദളിതനെ നിര്‍ബന്ധിച്ച് കാലില്‍ വീണ് മാപ്പുപറയിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജാതി വിവേചനം. തൂത്തുക്കുടിയില്‍ ദളിതനെ നിര്‍ബന്ധിച്ച് കാലില്‍ വീണ് മാപ്പുപറയിച്ച് തേവര്‍ സമുദായാംഗങ്ങള്‍. കൂട്ടംതെറ്റിയ ആട് തേവന്‍മാരുടെ സ്ഥലത്ത് കയറിയെന്ന് പറഞ്ഞാണ് ദളിതനായ പോള്‍രാജിനെക്കൊണ്ട് ഏഴ് തവണ കാലില്‍ വീണ് മാപ്പ് പറയിച്ചത്. സംഭവത്തില്‍ ഏഴ് പ്രതികളേയും അറസ്റ്റ് ചെയ്തു.