News India

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ജൂണ്‍ 30 വരെ സമയം

ന്യൂഡല്‍ഹി: കൊറോണ പശ്ചാത്തലത്തില്‍ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. 2018-19 ആദായനികുതി റിട്ടേണും ജി.എസ്.ടി റിട്ടേണും ഫയല്‍ ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30-ലേക്കു മാറ്റി. നികുതി റിട്ടേണിനുള്ള പിഴപ്പലിശ 18 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി കുറച്ചു. അഞ്ച് കോടിയില്‍ താഴെ അറ്റാദായമുള്ള കമ്പനികളുടെ പിഴയും പലിശയും എടുത്തുകളഞ്ഞെന്നും ധനമന്ത്രി പറഞ്ഞു.