News India

രാജസ്ഥാനിലെ കോട്ടയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 106 ആയി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോട്ടയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 106 ആയി. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസയച്ചു. ദേശീയ ബാലാവകാശ കമ്മീഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെഗലോട്ടിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.