News India

തീവ്രന്യൂനമര്‍ദ്ദം 'വായു' ചുഴലിക്കാറ്റായി മാറി; ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കും

മുംബൈ/തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം 'വായു' ചുഴലിക്കാറ്റായി മാറി. മറ്റന്നാള്‍ രാവിലെ തീവ്രചുഴലിക്കാറ്റായി വായു ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കും. ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ, വരാവല്‍ തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്തും കടല്‍ പ്രക്ഷുബ്ധമാകും. അറുപതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമുണ്ട്.