ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. എക്സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ മികച്ച വിജയം നേടുമെന്ന് ആം ആദ്മി പാര്‍ട്ടി. സര്‍വേകളെ തള്ളിയ ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് ആവര്‍ത്തിച്ചു. അതേസമയം ആം ആദ്മിയുമായി സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത. അട്ടിമറി ആശങ്കയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്തു ആം ആദ്മി പ്രവര്‍ത്തകരുടെ കാവല്‍ തുടരുന്നു.