News India

ഡല്‍ഹി തിരഞ്ഞെടുപ്പ്: കണക്കുകൂട്ടലുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കൂട്ടലിലും കിഴിയ്ക്കലിലുമാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപി അധികാരത്തില്‍ എത്തുമെന്നും അപ്പോള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തരുതുമെന്നും സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. ആശങ്കയെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കാവല്‍ ഏര്‍പ്പെടുത്തി.