News India

ഡല്‍ഹിയില്‍ അഭിഭാഷകരുടെ നിസഹകരണ സമരം നാലാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഭിഭാഷകരുടെ നിസഹകരണ സമരം നാലാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം സമരത്തിന്റെ ഭാഗമായി പൂട്ടിയിട്ട കോടതി കവാടങ്ങള്‍ അഭിഭാഷകര്‍ ഇന്ന് തുറന്നുകൊടുത്തു. സമരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന അഭിഭാഷകരുടെ ആവശ്യം സുപ്രീംകോടതി തള്ളി. പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകര്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി.