News India

ഷഹീന്‍ ബാഗ് സമര വേദി ഡല്‍ഹി പോലീസ് ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് സമര വേദി ഡല്‍ഹി പോലീസ് ഒഴിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ നൂറു ദിവസമായി തുടരുന്ന സമരമാണ് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പോലീസ് നടപടിയിലൂടെ ഒഴിപ്പിച്ചത്. ആറു സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.