News India

ഡല്‍ഹി തിര.: ആദ്യ മണിക്കൂറുകളില്‍ വോട്ട് ചെയ്ത് രാഷ്ട്രപതി അടക്കമുള്ള പ്രമുഖര്‍

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉള്‍പ്പെടെ പ്രമുഖര്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ടു രേഖപ്പെടുത്തി. ജനങ്ങള്‍ വികസനത്തിന് വോട്ടു ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ആഹ്വാനം ചെയ്തു.