News India

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

വിവാദ നിയമനിർമ്മാണ നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രം നിയമിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡയെ പുറത്താക്കണമെന്ന ആവശ്യം ശക്തം. പഞ്ചായത്തുകളുടെ അധികാരങ്ങളടക്കം കവർന്നെടുത്ത് തന്‍റെ അജണ്ട നടപ്പാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നതെന്നും കേന്ദ്ര സർക്കാരിനെ പരാതിഅറിയിച്ചെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.ലക്ഷദ്വീപിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ താരങ്ങളടക്കമുള്ളവർ രംഗത്തുവന്നു.

Watch Mathrubhumi News on YouTube and subscribe regular updates.