News India

വിമത എംഎല്‍എമാരെ കാണാന്‍ ബെംഗളൂരുവിലെത്തിയ ദിഗ് വിജയ് സിങിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന ബെംഗളൂരുവിലെ ഹോട്ടലിന് മുന്നില്‍ ധര്‍ണ നടത്തിയ കോണ്‍ഗ്രസ് നേതാവ്ദിഗ് വിജയ് സിങിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എംഎല്‍എമാരെ കാണാന്‍ എത്തിയ ദിഗ് വിജയ് സിംഗിനെയും ഡികെ ശിവകുമാറിനെയും പോലീസ് തടയുകയായിരുന്നു. ഉടന്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.