ദിശാ രവിയുടെ വാട്സ് അപ് ചോര്‍ത്തല്‍; പോലീസിന്റെ സത്യവാങ്ങ്മൂലം ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയുടെ വാട്സ് അപ് സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയില്ലെന്ന ഡല്‍ഹി പോലീസിന്റെ സത്യവാങ്ങ്മൂലം ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വാട്സ് അപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നതില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ കസ്റ്റഡി കാലാവധി തീര്‍ന്ന ദിശാ രവിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.