News India

രാജസ്ഥാനില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നു

ന്യൂഡല്‍ഹി: വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരായ നടപടി വിലക്കിയതിനെതിരെ രാജസ്ഥാന്‍ സ്പീക്കര്‍ നല്‍കിയ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. അതിനിടെ രാജസ്ഥാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൈമാറിയ ഫയല്‍ ഗവര്‍ണര്‍ മടക്കുകയും ചെയ്തു.