News India

ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച മുതല്‍; യാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ് നിര്‍ബന്ധം

ന്യൂഡല്‍ഹി: തിങ്കളാഴ്ച തുടങ്ങുന്ന ആഭ്യന്തര വിമാനസര്‍വീസുകളില്‍ പതിനാല് വയസിന് മുകളിലുളള യാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ് നിര്‍ബന്ധം. ഹോട്ട്‌സ്‌പോട്ടുകളിലുള്ളവര്‍ക്ക് യാത്രാനുമതി നല്‍കില്ല. വിമാനസര്‍വീസിനായി മാര്‍ഗരേഖപുറത്തിറക്കി. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധം ആണ്.