News India

ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ചേരികള്‍ മതില്‍ കെട്ടി മറയ്ക്കുന്നു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ ചേരികള്‍ മതില്‍ കെട്ടി മറയ്ക്കുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്താണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ഈ മാസം 25 നാണ് ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനം.