News India

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും ED വീണ്ടും ചോദ്യം ചെയ്‌തേക്കും

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ ഉൾപ്പടെ നടത്തിയ റെയിഡുകളിൽ ലഭിച്ച രേഖകകളുടെ അടിസ്ഥാനത്തിൽ ആണ് വീണ്ടും ചോദ്യം ചെയ്യാൻ ഇഡി ആലോചിക്കുന്നത്.  സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഓഹരി പങ്കാളിത്വം ഉള്ള കമ്പനിയിലേക്ക് ഷെൽ കമ്പനികളിൽ നിന്ന് പണം കൈമാറ്റം ചെയ്തതിന്റെ രേഖകൾ കണ്ടെത്തിയതായി ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.  

 

Watch Mathrubhumi News on YouTube and subscribe regular updates.