News India

സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഉപഭോഗവും മൂലധന ചെലവഴിക്കലും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. കോവിഡ് രാജ്യത്തിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.