News India

വനാവകാശ പരിരക്ഷയില്ലാത്തവരുടെ ഒഴിപ്പിക്കല്‍; പുനപരിശോധന ചോദ്യം ചെയ്ത് അപേക്ഷ

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളില്‍ വനാവകാശ പരിരക്ഷ ലഭിക്കാത്ത ആദിവാസികളെ കുടിയൊഴിപ്പിക്കുന്നത് പുനഃപരിശോധിക്കുന്ന നടപടി ചോദ്യം ചെയ്ത് നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. വനാവകാശ നിയമത്തിന്റെ വ്യവസ്ഥകള്‍ പാലിക്കാതെ ആണ് പുനഃപരിശോധനകള്‍ നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷ ആണ് പരിഗണിക്കുന്നത്.