News India

ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍

ന്യൂഡല്‍ഹി: ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍. ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞ് ശക്തമായ ന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റില്‍ ബംഗാളിലും വ്യാപക കൃഷിനാശം. ചുഴലിക്കാറ്റിലെ മരണ സംഖ്യ പത്തായി. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഒഡീഷ സന്ദര്‍ശിക്കും.