News India

രജനികാന്ത് രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കണമെന്ന ആവശ്യമുയർത്തി ആരാധകർ

ചെന്നൈ: രജനികാന്ത് രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമായി ഉയർത്തുകയാണ് ആരാധകർ. ഇന്നലെ ചെന്നൈ വള്ളുവർകോട്ടത്ത് നടന്ന ധർണ്ണയിൽ നൂറ് കണക്കിന് പേർ അണിചേർന്നു. സംസ്ഥാന വ്യാപകമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് സൂപ്പർസ്റ്റാറിന്റെ ആരാധകർ.