News India

കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചണ്ഡിഗഡില്‍ നടക്കും

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതരായ പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചണ്ഡിഗഡില്‍ നടക്കും. കൃഷി മന്ത്രി പങ്കെടുക്കത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ ഇറങ്ങി പോയിരുന്നു . കാർഷിക നിയമങ്ങൾ നിരാകരിക്കുന്നതിനുള്ള ബിൽ കൊണ്ടുവരുന്നതിനായി ഒക്ടോബർ 19-ന് പഞ്ചാബ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു.