കൈകോട്ട് പിടിക്കുന്ന കൈകളിൽ പ്രതിഷേധക്കൊടികൾ; മഹാരാഷ്ട്രാ തെരുവുകളിൽ കർഷക രോഷം
മഹാരാഷ്ട്രയിലെ തെരുവുകളില്‍ കര്‍ഷകര്‍ വീണ്ടും ഒരു കടലിരമ്പം തീര്‍ക്കുകയാണ്. കലപ്പയേന്തുന്ന, കൈക്കോട്ട് പിടിക്കുന്ന കൈകളില്‍ കൊടികളുമേന്തി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുംബൈയിലേയ്ക്ക് നടന്നു നീങ്ങുന്നു. അടിസ്ഥാന ജീവിത പ്രശ്‌നങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. വിജയിച്ച് മാത്രം മടക്കം എന്ന് കര്‍ഷകര്‍ ആണയിട്ട് പറയുമ്പോള്‍ ഭരണകൂടം സമവായ സാധ്യത തേടുന്നു.