News India

കേന്ദ്രസർക്കാരുമായി 9ആം ഘട്ട ചർച്ചയ്‍ക്കൊരുങ്ങി കർഷകർ

ന്യൂഡൽഹി: കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, കേന്ദ്രസർക്കാരുമായി ഒന്പതാംഘട്ട ചർച്ചയ്‍ക്കൊരുങ്ങി കർഷകർ. 15 ന് നടക്കുന്ന ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ നാളെ കർഷകർ യോഗം ചേരും. കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കോൺഗ്രസ് 15 ന് കിസാൻ അധികാർ ദിവസ് ആചരിക്കും.